Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : The Old Vehicles Now Tear Your Pocket

പ​ഴയ​ വ​ണ്ടി ഇ​നി പോ​ക്ക​റ്റ് കീ​റും!

ന്യൂ​​​​ഡ​​​​ൽ​​​​ഹി: വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്ന​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു​​​​ള്ള നി​​​​ര​​​​ക്ക് കു​​​​ത്ത​​​​നെ വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് കേ​​​​ന്ദ്ര​​​​ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല‍​യം. പ​​​​രി​​​​ശോ​​​​ധ​​​​നാ ഫീ​​​​സി​​​​ൽ 10 മ​​​​ട​​​​ങ്ങ് വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് വ​​​​രു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ന്ദ്ര മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന നി​​​​യ​​​​മ​​​​ങ്ങ​​​​ൾ (അ​​​​ഞ്ചാം ഭേ​​​​ദ​​​​ഗ​​​​തി) പ്ര​​​​കാ​​​​ര​​​​മു​​​​ള്ള നി​​​​ര​​​​ക്ക് വ​​​​ർ​​​​ധ​​​​ന ഉ​​​​ട​​​​ൻ പ്രാ​​​​ബ​​​​ല്യ​​​​ത്തി​​​​ൽ വ​​​​രും. വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ഴ​​​​ക്ക​​​​വും വി​​​​ഭാ​​​​ഗ​​​​വും അ​​​​നു​​​​സ​​​​രി​​​​ച്ച് നി​​​​ര​​​​ക്ക് ഘ​​​​ട​​​​ന​​​​യി​​​​ല്‍ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

മു​​​​മ്പ് 15 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കാ​​​​യി​​​​രു​​​​ന്നു ഉ​​​​യ​​​​ര്‍​ന്ന നി​​​​ര​​​​ക്ക് ചു​​​​മ​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ നി​​​​ര്‍​ദേ​​​​ശ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് 10 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ള്‍​ക്കും ഫി​​​​റ്റ്‌​​​​ന​​​​സ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ഉ​​​​യ​​​​ര്‍​ന്ന നി​​​​ര​​​​ക്ക് ഈ​​​​ടാ​​​​ക്കും.

വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ​​​​ഴ​​​​ക്കം അ​​​​നു​​​​സ​​​​രി​​​​ച്ച് മൂ​​​​ന്നു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളാ​​​​യി തി​​​​രി​​​​ച്ചാ​​​​ണ് ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​ത്. 10 മു​​​​ത​​​​ല്‍ 15 വ​​​​ര്‍​ഷം വ​​​​രെ​​​​യും 15 മു​​​​ത​​​​ല്‍ 20 വ​​​​ര്‍​ഷം വ​​​​രെ​​​​യും 20 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള​​​​ത് എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു തി​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. മു​​​​മ്പ് 15 വ​​​​ര്‍​ഷ​​​​ത്തി​​​​ല്‍ അ​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ ഈ​​​​ടാ​​​​ക്കി​​​​യി​​​​രു​​​​ന്ന ഏ​​​​കീ​​​​കൃ​​​​ത നി​​​​ര​​​​ക്കി​​​​ല്‍​നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​നും പ്ര​​​​ത്യേ​​​​കം ഫീ​​​​സ് ഈ​​​​ടാ​​​​ക്കാ​​​​നാ​​ണു നി​​​ല​​​​വി​​​​ലെ തീ​​​​രു​​​​മാ​​​​നം.

ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, മു​​​​ച്ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, ക്വാ​​​​ഡ്രി​​​​സൈ​​​​ക്കി​​​​ളു​​​​ക​​​​ൾ, ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ, ഇ​​​​ട​​​​ത്ത​​​​രം, ഹെ​​​​വി ഗു​​​​ഡ്സ്, പാ​​​​സ​​​​ഞ്ച​​​​ർ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ൾ​​​​പ്പെ​​​​ടെ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​​ള്ള വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ല​​​​പ്പ​​​​ഴ​​​​ക്ക​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച സ്ലാ​​​​ബു​​​​ക​​​​ൾ ബാ​​​​ധ​​​​ക​​​​മാ​​​​ണ്. ഹെ​​​​വി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് വ​​​​ർ​​​​ധ​​​​ന​​ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ബാ​​​​ധി​​​​ക്കു​​​​ക.

20 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ട്ര​​​​ക്കു​​​​ക​​​​ള്‍​ക്കും ബ​​​​സു​​​​ക​​​​ള്‍​ക്കും ഫി​​​​റ്റ്‌​​​​ന​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കാ​​​​യി 25,000 രൂ​​​​പ ന​​​​ല്‍​കേ​​​​ണ്ടി​​​​വ​​​​രും. മു​​​​മ്പ് ഇ​​​​ത് 2500 രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ കാ​​​​ല​​​​പ്പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഇ​​​​ട​​​​ത്ത​​​​രം വാ​​​​ണി​​​​ജ്യ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്‌​​​​ന​​​​സ് പു​​​​തു​​​​ക്ക​​​​ല്‍ ഫീ​​​​സ് 1800 രൂ​​​​പ​​​​യി​​​​ല്‍​നി​​​​ന്ന് 18,000 രൂ​​​​പ​​​​യാ​​​​യി വ​​​​ര്‍​ധി​​​​പ്പി​​​​ച്ചു. 20 വ​​​​ര്‍​ഷ​​​​ത്തി​​​​ല​​​​ധി​​​​കം പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ലൈ​​​​റ്റ് മോ​​​​ട്ടോ​​​​ര്‍ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫി​​​​റ്റ്‌​​​​ന​​​​സ് ഫീ​​​​സ് 15,000 രൂ​​​​പ​​​​യാ​​​​യി. 20 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള മു​​​​ച്ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​പ്പോ​​​​ൾ 7,000 രൂ​​​​പ ന​​​​ൽ​​​​ക​​​​ണം. 20 വ​​​​ർ​​​​ഷ​​​​ത്തി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ പ​​​​ഴ​​​​ക്ക​​​​മു​​​​ള്ള ഇ​​​​രു​​​​ച​​​​ക്ര വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഫീ​​​​സ് മൂ​​​​ന്നി​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം വ​​​​ർ​​​​ധി​​​​ച്ചു. 600 രൂ​​​​പ​​​​യി​​​​ൽ​​നി​​​​ന്ന് 2,000 രൂ​​​​പ​​​​യാ​​​​യാ​​​​ണു വ​​​​ർ​​​​ധ​​​​ന.

Latest News

Up